BREAKING NEWSKERALA

അനില്‍ അക്കരയും രമ്യാ ഹരിദാസും വഴിയരികില്‍ കാത്തിരുന്നു, വീടില്ലാത്ത നീതുമോളെ കാണാന്‍, എല്ലാരും വന്നു, ആ മോള്‍ മാത്രം വന്നില്ല

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന് വ്യത്യസ്ത മാര്‍ഗത്തില്‍ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കര എംഎല്‍എ. വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
സിപിഎം സൈബര്‍ ഇടങ്ങളില്‍കൂടിയാണ് ഈ കത്ത് പ്രചരിച്ചത്. ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്‍എ, കത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാബാനു തുടങ്ങിയവര്‍ രാവിലെ ഒമ്പതു മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്. ‘നീതു മോളെ കാണാന്‍ ഈ ചേച്ചിയും’ എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്‍സിലര്‍ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നീതുവിനെ കാത്തിരിക്കുമെന്നറിയിച്ച വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ വെച്ച് ഇദ്ദേഹം ഫെയ്‌സബുക്ക് ലൈവിലെത്തി പെണ്‍കുട്ടി വരികയാണെങ്കില്‍ ഭാര്യയ്ക്ക് കുടുംബ വിഹിതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
നീതുവിനെ കാണാന്‍ അനില്‍ അക്കരയ്‌ക്കൊപ്പം എത്തുമെന്ന് രമ്യാ ഹരിദാസ് എംപിയും എത്തിയിരുന്നു.
റമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്‌ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി എഴുതി എന്നു പറയുന്ന കത്താണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്ഥലത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവിന്റെ പേരും ഈ കുട്ടിയുടെ പേരിലിട്ട പോസ്റ്റിലുണ്ട്.
ഇതു വ്യാപമായി സിപിഎം അനുകൂല ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാല്‍ ആ പേരിലൊരു കുട്ടി ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്‍സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്‍ 2 മണിക്കൂര്‍ റോഡരികില്‍ കാത്തിരിക്കുമെന്നു അനില്‍ പ്രഖ്യാപിച്ചത്.
കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ പൊലീസില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക സംസ്ഥാന ലൈഫ് മിഷന്‍ ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അനില്‍ അക്കര പറഞ്ഞു.

ഒരു പക്ഷേ വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീ തുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയത്…

Ramya Haridas ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 28, 2020

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker