LOCAL NEWSKOTTAYAM

അതിരമ്പുഴയില്‍ വികസനത്തിനായി നാട്യങ്ങളില്ലാതെ അനില്‍ കുമാര്‍

കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് 17ാം വാര്‍ഡില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന അനില്‍ കുമാര്‍ എന്‍ ബിക്ക് ജനങ്ങളോട് ഒന്നേ പറയാനുള്ളു, അത് നാട്യങ്ങളില്ലാതെ നാടിന്റെ വികസനത്തിനായി എന്നും എപ്പോഴും താനുണ്ടാകും നിങ്ങള്‍ക്കൊപ്പം എന്നതാണ്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുന്‍പു തന്നെ തന്റെ കര്‍മ്മ മണ്ഡലം ജനസേവനമാണെന്ന് തെളിയിച്ച യുവത്വമാണ് അനില്‍ കുമാറിന്റേത്. സന്നദ്ധ പ്രവൃത്തനങ്ങളിലും കലാ കായിക പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ക്കൊപ്പം മുന്‍നിരയില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. ഊര്‍ജ്ജസ്വലമായ കര്‍മ്മോത്സുകതയാലും സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളാലും ജനകീയ സ്വീകാര്യത നേടിയിട്ടുള്ള അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പതിനേഴാം വാര്‍ഡിലെ മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
വാര്‍ഡിന്റെ സമഗ്ര വികസനവും ഓരോ കുടുബത്തിന്റേയും ക്ഷേമവും ഉറപ്പാക്കുന്ന ഭാവനാസമ്പന്നമായ ഭരണ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിനുള്ളത്. ജനങ്ങളുടെ വികസന ഇച്ഛയ്ക്ക് അനുയോജ്യമായ പദ്ധതികളും ,ഏതൊരു പ്രതിസന്ധിയിലും അവര്‍ക്കൊപ്പം നിലകൊള്ളാനുള്ള പ്രതിബദ്ധതയുമാകണം ഒരു ജന പ്രതിനിധിയ്ക്കുണ്ടാകേണ്ടത് എന്ന ബോധ്യത്തിനുടമയാണ് ഈ ചെറുപ്പക്കാരന്‍..
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന- ജനക്ഷേമ പദ്ധതികള്‍ അഴിമതിയും സ്വജനപക്ഷാപാതിത്വവുമില്ലാതെ നടപ്പിലാക്കുമെന്നും വോട്ടര്‍മാര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തോട് പരിപൂര്‍ണമായും കൂറുപുലര്‍ത്തുമെന്നുമാണ് അനില്‍കുമാര്‍ പക്ഷം.
അനില്‍ കുമാര്‍ ഒഴിച്ചുള്ള മത്സരിക്കുന്ന മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും വാര്‍ഡിന് പുറത്തു നിന്നുള്ളവരാണെന്നുള്ളതാണ് ഈ വാര്‍ഡിലെ മത്സരത്തെ വേറിട്ടതാക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന്നും മത സമുദായ തലത്തിനുമതീതമായി അനില്‍കുമാറിന്റെ വിപുലമായ സുഹൃദ് ബന്ധങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker