KERALABREAKING NEWSLATEST

സ്വര്‍ക്കടത്ത് കേസ്; അനില്‍ നമ്പ്യാരെ ജനം ടിവിയുടെ ചുമതലകളില്‍ നിന്ന് മാറ്റി

 


തിരുവനന്തപുരം: സ്വര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത ‘ജനം ടിവി’ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചാനലിന്‍റെ ചുമതലകളില്‍ മാറ്റി നിര്‍ത്തുന്നതായി ചാനല്‍ എം.ഡി പി. വിശ്വരൂപന്‍.

കേസില്‍ അനില്‍ നമ്ബ്യാര്‍ കുറ്റാരോപിതനാണെന്നും അതിനാല്‍ അദ്ദേഹം കുറ്റവിമുക്തനാകുന്നത് വരെ ചാനലുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നുമാണ് വീഡിയോ സന്ദേശം വഴി അദ്ദേഹം അറിയിച്ചത്.

അനില്‍ നമ്ബ്യാരെയും ജനം ടിവിയെയും സംബന്ധിച്ച്‌ നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാദ്ധ്യമങ്ങള്‍ വഴിയും നിലവില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും ചാനലില്‍ ഓഹരി ഉള്ളവര്‍ക്കും ചാനലിന്റെ പ്രേക്ഷകര്‍ക്കും ഇക്കാര്യത്തെ സംബന്ധിച്ച സത്യാവസ്ഥ മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും ചാനല്‍ എം.ഡി പറഞ്ഞു.

Related Articles

Back to top button