KERALABREAKING NEWSENTERTAINMENTLATESTMALAYALAM

കാവ്യ പൂമരം യാത്രയായി


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്”

മലയാള സിനിമ ഗാന മേഖലയില്‍ വ്യത്യസ്ഥമായ ഭാഷയും ശൈലിയും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന കവിയായിരുന്നു അനില്‍ പനച്ചൂരാന്‍. സാധാരണയിലും സാധാരണക്കാര്‍ക്കു വേണ്ടി വളരെ ലളിതമായ വാക്കുകളിലൂടെ കവിതയെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ആ കാവ്യ പൂമരത്തിന്റെ പ്രത്യേകത. അനില്‍കുമാര്‍ പി യു എന്ന യഥാര്‍ത്ഥ പേരില്‍ നിന്ന് അനില്‍ പനച്ചൂരാനിലേക്കുള്ള വേഷപ്പകര്‍ച്ചതന്നെ ഇതിന്റെ ഭാഗം.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്നു’, എം മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. പനച്ചൂരാന്റെ ഓരോ ഗാനങ്ങിലും യാഥാര്‍ത്ഥ ജീവിതത്തുടിപ്പ് ഉയര്‍ന്നു നിന്നു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍
കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

Related Articles

Back to top button