തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴുവയസുകാരനെ ഭിത്തിയില്‍ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛന് അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇളയ കുട്ടിയാണ് ഇതം സംബന്ധിച്ച നിര്‍ണായക മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ നെയ്യാറ്റിന്‍കര കുടുംബവീട്ടിലെ കുഴിമാടത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
ഹൃദയാഘാതം വന്ന് ബിജു മരിച്ചെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ബിജു മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ അജ്ഞന കാമുകനായ അരുണ്‍ ആനന്ദിനൊപ്പം ജീവിക്കാന്തുടങ്ങി. രണ്ടുവര്‍ഷം മുന്‍പാണ് ഏഴുവയസുകാരന് ആര്യനെ അരുണ്‍ ആനന്ദ് ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയയത്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അരുണ്‍ ആനന്ദ് ഇപ്പോള്‍ ജയിലിലാണ് .
ബിജു മരിച്ച ദിവസം ഭാര്യ അജ്ഞന കുടിക്കാന്‍ പാല് നല്‍കിയിരുന്നെന്നാണ് ഇളയ കുട്ടി ഇപ്പോള്‍ മൊവി നല്‍കിയിരിക്കുന്നത്. കാമുകനായ അരുണ്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം വിഷം പാലില്‍ കലര്‍ത്തിയിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ബിജു മരിച്ച് അധികനാള്‍ കഴിയും മുന്‍പ് അഞ്ജന കുട്ടികളുമായി ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരുന്നു.