LIFE STYLELATEST

പാന്റ്‌സും ബെല്‍റ്റും ഷര്‍ട്ടുമണിഞ്ഞ് ഫ്രീക്കനായി ആന

ആനകളുടെ ദൃശ്യങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. ഇപ്പോഴിതാ പാന്റ്‌സും ഷര്‍ട്ടും ബെല്‍റ്റും ധരിച്ച് റോഡിലൂടെ നടക്കുന്ന ഒരു ആനയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള ഷര്‍ട്ടും വെളള നിറത്തിലുള്ള പാന്റ്‌സും കറുത്ത ബെല്‍റ്റും ഒക്കെയാണ് ഈ ഫ്രീക്കന്‍ ആനയുടെ വേഷം.
ചിത്രം എവിടെ നിന്ന് പകര്‍ത്തിയെന്നത് വ്യക്തമല്ല. ‘അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

Related Articles

Back to top button