LATESTKERALAPATHANAMTHITTA

ഫുജൈറയില്‍ അന്തരിച്ച അന്നമ്മ വര്‍ക്കിയുടെ സംസ്‌കാരം ബുധനാഴ്ച

തിരുവല്ല: ചുമത്ര വഞ്ചിപാലത്തിങ്കല്‍ വി സി വര്‍ക്കിയുടെ ഭാര്യ അന്നമ്മ വര്‍ക്കി(57) യുഎഇയിലെ ഫുജൈറയില്‍ അന്തരിച്ചു. സംസ്‌കാരം 17 ബുധനാഴ്ച രാവിലെ 11.30ന് കുറ്റപ്പുഴ മാര്‍ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത ഫുജൈറ ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. മകന്‍ രഞ്ജു ചാക്കോ വര്‍ക്കി(എത്തിസലാത്ത് ഫുജൈറ).
ഭൗതികദേഹം മാര്‍ച്ച് 16 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ ചുമത്ര വഞ്ചിപാലത്തിങ്കല്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
ചെങ്ങന്നൂര്‍ കണ്ണങ്ങാട്ട് പരേതനായ കെ ജെ മത്തായിയുടെ മകളാണ്. സഹോദരങ്ങള്‍: ശോശാമ്മ(ഓതറ), ജോസ്(ഷാര്‍ജ), പൊന്നമ്മ(ചെന്നൈ),ആലിസ്(സാമ്പിയ),വര്‍ഗീസ് മത്തായി(എത്തിസലാത്ത് ഫുജൈറ).

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker