BREAKING NEWSKERALALATEST

ആനി രാജയെ ആക്ഷേപിച്ച് സി.പി.എം. പ്രാദേശികനേതാക്കളുടെ എഫ്.ബി. പോസ്റ്റ്

തലശ്ശേരി: സി.പി.ഐ. ദേശീയനേതാവ് ആനി രാജയെ ആക്ഷേപിച്ച് സി.പി.എം. പ്രാദേശികനേതാക്കള്‍ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധം. കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ഫേസ്ബുക്കില്‍ ആദ്യം പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശ നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസംഗം ചര്‍ച്ചയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ആനി രാജയുടെ ഫോണ്‍നമ്പര്‍ കിട്ടുമോയെന്ന് ഫേസ്ബുക്കില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്. അതിന് താഴെയായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ രമേശ് കണ്ടോത്തും പ്രതികരിച്ചു.
ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം നേതാവായതാണ് ആനിയെന്നും എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമൊക്കെ അത്രയേ പ്രതീക്ഷിക്കാവൂയെന്നുമായിരുന്നു ആക്ഷേപം.
മുന്നണിബന്ധം നോക്കാതെ നേതാവിനെ ആക്ഷേപിച്ചുനടത്തിയ പ്രതികരണത്തില്‍ സി.പി.ഐ. നേതൃത്വത്തിന് പ്രതിഷേധമുണ്ട്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന പാരമ്പര്യമാണ് ആനിയുടേതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷം മുമ്പ് സി.പി.ഐ. വിട്ടയാളാണ് രമേശ്. അതിനിടെ, കതിരൂരില്‍ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ആനി രാജ പ്രസംഗിക്കുകയും ചെയ്തു.

Related Articles

Back to top button