NATIONAL

അന്തമാനിലെ ആദിവാസി സമൂഹവും കോവിഡ് പിടിയില്‍

പോര്‍ട്ട്‌ബ്ലെയര്‍: അന്തമാനിലെ ആദിവാസി സമൂഹത്തില്‍ കോവിഡ് വ്യാപിക്കുന്നു. ഗ്രേറ്റ് അന്തമാനീസ് എന്ന് അറിയപ്പെടുന്ന വിഭാഗങ്ങള്‍ക്കിടയിലാണ് കോവിഡ് പടര്‍ന്നുപിടിക്കുന്നത്. ആകെ 59 പേര്‍ മാത്രം അവശേഷിക്കുന്ന ഈ വിഭാഗത്തിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ രോഗമുക്തരായി. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്.
എണ്ണത്തില്‍ നാമമാത്രമായ ആദിവാസി വിഭാഗത്തില്‍ കോവിഡ് പടരുന്നത് അധികൃതര്‍ ആശങ്കയോടെയാണ് കാണുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇവരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.
കേന്ദ്രഭരണ പ്രദേശമായ അന്തമാനില്‍ 2,985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 676 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കോവിഡ് മൂലം അന്തമാനില്‍ 41 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്.
ദ്വീപിലേക്ക് കോവിഡ് പടരാതിരിക്കാനായി ടൂറിസം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെച്ച് അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു.

Related Articles

Back to top button