തിരുവനന്തപുരം: കടലില്‍ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയില്‍ ഏത് വിധേന മരിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കണമെന്ന് ആന്റണി രാജു നിയമസഭയില്‍ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. പക്ഷേ ഇത്തരം സംഭവങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കാറില്ല. ഇതില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുതലപ്പൊഴിയില്‍ അപകടത്തിന് കാരണം ആരാണെന്നും ആന്റണി രാജു ചോദിച്ചു. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിര്‍മ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അദാനിയുമായി കരാര്‍ ഒപ്പിട്ടത്. നിങ്ങളെ കണ്ണിലെ കോലു മാറ്റിയിട്ടാണ് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാന്‍ വരേണ്ടതെന്നും ആന്റണി രാജു പറഞ്ഞു.
1,124 Less than a minute