ENTERTAINMENTMALAYALAM

പെപ്പെയോട് ഉടുത്തിരിക്കുന്ന മുണ്ട് അഴിച്ചു തരുമോയെന്ന് ചോദിച്ച് ആരാധകന്‍

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരമായി മാറിയ നടനാണ് ആന്റണി വര്‍ഗ്ഗീസ്. സിനിമയ്ക്ക് ശേഷം സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ താരം. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങി മൂന്ന് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും ആന്റണി അറിയപ്പെടുന്നത്. അതിനു ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ആന്റണിയുടേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെറൈറ്റി മുണ്ടുടുത്തുള്ള ആന്റണിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് മേക്കോവര്‍ ലുക്കുകള്‍ തന്റെ ഇന്‍സ്റ്റയിലൂടെ താരം അടുത്തിടെ പങ്കുവെച്ചിരുന്നു. ഫുള്‍ ക്ലീന്‍ ഷേവ് ലുക്കായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്. പൊളി, ചുള്ളനായല്ലോ, ഇപ്പോള്‍ വര്‍ക്കത്ത് ഉണ്ട്, തുടങ്ങിയ അഭിപ്രായങ്ങളുമായി നിരവധി പേര്‍ അന്ന് എത്തിയിരുന്നു. ഇപ്പോഴിതാ വേറിട്ടൊരു മുണ്ടുമായി എത്തിയിരിക്കുകയാണ് പെപ്പെ. മഴവില്ലെടുത്ത് മുണ്ടാക്കിയോ, അഡ്രസ് തന്നാല്‍ ഈ മുണ്ട് അയച്ചുതരുമോ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് പെപ്പെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന്. അടുത്തിടെ നടന്‍ ധ്രുവനുമൊത്തുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു.
ഈ വര്‍ഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാന്‍, ഫാലിമി, ദേവ് ഫക്കീര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇതിനകം അനൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊവിഡ് ഭീതിയില്‍ സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.

Tags

Related Articles

Back to top button
Close