ENTERTAINMENTMALAYALAM

എന്റെ കുഞ്ഞുങ്ങള്‍ക്ക് ജാതിയും മതവും ഉണ്ടാവില്ല: അനു സിത്താര

മലയാള സിനിമയിലെ നായികമാരില്‍ ജനപ്രീയയാണ് അനു സിത്താര. നാടന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അനു സിത്താര മികച്ച അഭിനേത്രിയും അതുപോലെ തന്നെ നല്ലൊരു നര്‍ത്തകിയുമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചുള്ള അനു സിത്താരയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
തനിക്കൊരു കുട്ടിയുണ്ടാവുകയാണെങ്കില്‍ ജാതിക്കും മതത്തിനും അതീതമായിട്ടേ വളര്‍ത്തുവെന്ന് അനു സിത്താര പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു അനു സിത്താര മനസ് തുറന്നത്. അനുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതരാണ്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു അനു.
”അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്” അനു സിത്താര പറയുന്നു.
മുസ്‌ളിം പള്ളിയിലും ക്രിസ്ത്യന്‍ പള്ളിയിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ പോകാറുണ്ട്. ആരാധനാലയങ്ങള്‍ ഏറ്റവുമധികം പോസിറ്റീവ് എനര്‍ജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനര്‍ജി നമ്മളിലേക്കും പകരുമെന്നും അനു സിത്താര പറഞ്ഞു.
എനിക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ജാതിക്കും മതത്തിനും അതീതമായിട്ടേ ആ കുഞ്ഞിനെ വളര്‍ത്തൂ. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌കൂളിലേ ഞാനെന്റെ കുഞ്ഞിനെ ചേര്‍ക്കൂ. പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന് അനു സിത്താര വ്യക്തമാക്കി.

Related Articles

Back to top button