ENTERTAINMENTMALAYALAM

വസ്ത്രത്തിന്റെ അളവ് കുറച്ചാല്‍ കുറ്റം, നന്നായി ധരിച്ചാല്‍ എന്തു പറ്റിയെന്ന ചോദ്യം; ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് അനു ഇമ്മാനുവല്‍

മികച്ച കഥാപാത്രങ്ങള്‍ അനശ്വരമാക്കി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു ഇമ്മാനുവല്‍. ജയറാം നായകനായ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് താരം ജനപ്രീതി നേടി.
ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും താരം ഒട്ടും മടി കാണിച്ചില്ല. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അനുവിന്റെ വാക്കുകള്‍; മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാല്‍ ഫോളോവേഴ്‌സിന് എന്നെ മിസ് ചെയ്യാറില്ല. ഗ്ലാമറസായി വന്നാല്‍ കുറ്റം. എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേള്‍ക്കേണ്ടി വരും. വന്നില്ലെങ്കില്‍ എന്താണ് ഗ്ലാമറസാവാത്തതെന്ന ചോദ്യം ഉണ്ടാവും.
വിമര്‍ശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്. കമന്റുകള്‍ ശ്രദ്ധിക്കാറില്ല മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല. ഉപേക്ഷിച്ചിട്ടുമില്ല മലയാളത്തില്‍ അസിന്‍ ഒരു സിനിമയിലാണ് അഭിനയിച്ചത്. നയന്‍താര വല്ലപ്പോഴുമാണ് മലയാളത്തില്‍ അഭിനയിക്കുക അങ്ങനെ സംഭവിക്കുന്നതിന് അവര്‍ക്ക് അവരുടേതായ കാരണമുണ്ടാവും. നായിക പ്രാധാന്യമുള്ള കഥാപാത്രം എന്നെ തേടി വരുന്നില്ല.
എന്നാല്‍ നേരത്തേ മലയാളത്തില്‍നിന്ന് രണ്ടുമൂന്നു സിനിമകള്‍ വന്നിരുന്നു. ആസമയത്ത് ഞാന്‍ ഹൈദരബാദിലും ചെന്നൈയിലും തമിഴ്, തെലുങ്ക് സിനിമയുടെ തിരക്കില്‍. ഡേറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. നല്ല കഥാപാത്രം വന്നാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും. അനു പറഞ്ഞു.

Related Articles

Back to top button