നായികയായും സഹനായികയായും സ്വഭാവ നടിയായുമെല്ലാം പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച നടിയാണ് അനുശ്രീ. മലയാളി പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയാണ് താരം. ഒട്ടനവധി വ്യത്യസ്ഥ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്പ്പെടെയുളളവരോടൊപ്പം നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ താരജാഡകള്‍ ഒന്നുമില്ലാത്ത ആളാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. സാധാരണ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരം മോഡേണ്‍ വേഷത്തില്‍ എത്തിയത് ചിലരെ ചൊടിപ്പിച്ചു.
ചിത്രത്തിന് ആളുകള്‍ നല്കിയ മോശമായ കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യോത്തര പരിപാടിയില്‍ ആരാധകന് ചോദിച്ച ഒരു ചോദ്യത്തിന് അനു നല്കിയ മറുപടിയാണ് വൈറലാകുന്നത്.
അഭിനേത്രി ആയില്ലായിരുന്നെങ്കില്‍ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായേനെ എന്ന രസകരമായ ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് തരത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.