മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇന്‍സ്റ്റഗ്രാമില്‍ അനുശ്രീ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം അനുവിന്റെ സഹോദരി ശ്രീക്കുട്ടിയുടെ ഹല്‍ദി ചിത്രങ്ങളുമായി അനു എത്തിയിരുന്നു. മഞ്ഞയില്‍ നീരാടിയുള്ള തന്റെ ആദ്യത്തെ ഹല്‍ദി സെറിമണി ആഘോഷം അടിച്ചുപൊളിച്ചുവെന്നും താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരുന്നു. ഇപ്പോഴിതാ സുഹൃത്തുക്കളോടൊപ്പമുള്ള മൂന്നാ!ര്‍ യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.
ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായാണ് നടി അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒരു 360 ഡിഗ്രി വ്യൂ കിട്ടാന്‍ ഇടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമാണെന്ന് കുറിച്ചുകൊണ്ടാണ് അനു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പുത്തന്‍ ലുക്കിലാണ് അനുശ്രീ ചിത്രങ്ങളിലുള്ളത്. കൊച്ചിയിലെ സെലിബ്രിറ്റി ഹെയര്‍ ഡിസൈനേഴ്സായ സജിത്ത്, സുജിത് എന്നിവരും അനുശ്രീയുടെ സുഹൃത്തായ മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പമുള്ളത്. മൂന്നാറിലെ ഡ്രീം ക്യാച്ചര്‍ റിസോര്‍ട്ടില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.
റിസോര്‍ട്ടിലെ കുതിരകള്‍ ഞങ്ങളേക്കാള്‍ നന്നായി പോസ് ചെയ്യുന്നുണ്ട്. ഓഫ് റോഡിങ് അനുഭവം വലിയ സര്‍പ്രൈസായിരുന്നു. ഹോളിഡേ സീസണ് തുടങ്ങിയിരിക്കുകയാണ്. ഹാപ്പി ഹോളിഡേ എന്നും അനു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ക്രിസ്മസ് സീസണില്‍ ഹോളിഡേ ആഘോഷിക്കുകയാണ് അനുശ്രീ. കിടിലന്‍ ലുക്കിലാണ് അനുശ്രീ വെക്കേഷന് ചിത്രങ്ങളിലുള്ളത്. നടി രചന നാരായണന് കുട്ടി അടക്കമുള്ള താരങ്ങള്‍ അനുശ്രീ പങ്കുവെച്ചിരിക്കുന്ന മൂന്നാര്‍ ചിത്രങ്ങള്‍ക്ക് താഴെ ലവ് റിയാക്ഷനുകളുമായി എത്തിയിട്ടുമുണ്ട്.