ENTERTAINMENTMALAYALAM

അനുശ്രീക്കും അല്‍പം ഗ്ലാമറാകാം…. ദാ കണ്ടോ

നായികയായും സഹനായികയായും സ്വഭാവ നടിയായുമെല്ലാം പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിച്ച നടിയാണ് അനുശ്രീ. മലയാളി പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയാണ് താരം. ഒട്ടനവധി വ്യത്യസ്ഥ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെയുളളവരോടൊപ്പം നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താരജാഡകള്‍ ഒന്നുമില്ലാത്ത ആളാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. സാധാരണ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരം മോഡേണ്‍ വേഷത്തില്‍ എത്തിയത് ചിലരെ ചൊടിപ്പിച്ചു.
ചിത്രത്തിന് ആളുകള്‍ നല്‍കിയ മോശമായ കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പുതിയതായി താരം പങ്കുവെച്ച ചിത്രത്തില്‍ മനോഹരമായ ലൂക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രം നന്നായിട്ടുണ്ടെന്നും നാടന്‍ വേഷങ്ങള്‍ മാത്രമല്ല മോഡേണ്‍ വേഷവും നടിക്ക് ചേരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രങ്ങള്‍ കാണാം.

Related Articles

Back to top button