ENTERTAINMENTMALAYALAMTAMIL

അപര്‍ണയ്ക്ക് തമിഴില്‍ ഡേറ്റ് കൊടുക്കാന്‍ പേടിയാണ്, ഇനിയെന്താവുമെന്ന് അറിയില്ലല്ലോ… കാരണം ഇതാണ്

മികച്ച അഭിനയത്രിയായും ഗായികയായും പേരെടുത്ത് പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ താരമാണ് അപര്‍ണ ബാലമുരളി. മലയാള സിനിമാരംഗത്ത് തന്റെതായ കൈയ്യൊപ്പ് പതിച്ച നടിയാണ് അപര്‍ണ ബാലമുരളി.
വലിയ വിജയമായി മാറിയ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്ക് കടന്ന് വന്നത്. അതിനു ശേഷം ഒരുപാട് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ കഥാപാത്രങ്ങളിലൂടെ ചിത്രങ്ങളില്‍ തിളങ്ങി നിന്നു. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ സൂര്യ നായകനാകുന്ന സൂരയ് പോട്രു എന്ന ചിത്രമാണ് അപര്‍ണയുടെ പുതിയതായി പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈം വഴിയാണ് റിലീസ് ചെയ്തത്. അപര്‍ണ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് ഇത്. ഇനി തമിഴ് സിനിമയ്ക്ക് ഡേറ്റ് കൊടുക്കാന്‍ തനിക്ക് ഭയമാണ് എന്ന് പറയുകയാണ് അപര്‍ണ ഇപ്പോള്‍.
അപര്‍ണയുടെ വാക്കുകള്‍; മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ശേഷം വന്ന കഥാപാത്രങ്ങളെല്ലാം അത്തരത്തില്‍ ആയിരുന്നു. ആദ്യം ചെയ്തതിനേക്കാള്‍ മികച്ച കഥാപാത്രം ചെയ്യണമെന്ന് ഉണ്ടായിരുന്നു എനിക്ക്. അങ്ങനെയാണ് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നത്.
ഇനി തമിഴില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഇപ്പോള്‍ ചെയ്ത കഥാപാത്രത്തേക്കാല്‍ ശക്തമായ കഥാപാത്രം ആയിരിക്കണം. പക്ഷേ, അത് കുറച്ചു ബുദ്ധിമുട്ടായിരിക്കും. ബൊമ്മി എന്ന കഥാപാത്രം അത്രയും ശക്തമാണ്.
അതിനേക്കാള്‍ മികച്ച കഥാപാത്രം ഇനി എങ്ങനെ തിരഞ്ഞെടുക്കും എന്ന് എനിക്കറിയില്ല. അതുകൊണ്ടുതന്നെ ഇനി ഭയത്തോടെ മാത്രം ആയിരിക്കും ഓരോ കഥാപാത്രവും തമിഴില്‍ തിരഞ്ഞെടുക്കുന്നത്. അപര്‍ണ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker