മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ജീവ ജോസഫും ഭാര്യ അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകനായ ഇവര്‍ക്ക് വളരെയധികം ആരാധകരുണ്ട്. സരിഗമപ മ്യൂസിക് റിയാലിറ്റി ഷോ അവതാരകനായി തിളങ്ങി നില്‍ക്കുകയാണ് ജീവ. അപര്‍ണ തോമസും ശ്രദ്ധേയയായ ടെലിവിഷന്‍ അവതാരകയാണ്.
സൂര്യ മ്യൂസിക്ക് ചാനലില്‍ ഇരുവരും ഒരുമിച്ച് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ശേഷം വിവാഹിതരാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്.
ഇരുവരുടെതും പ്രണയവിവാഹമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന സീ കേരളത്തിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഭാര്യയെ സെല്‍ഫി എടുക്കാനായി വിളിച്ചതിനെക്കുറിച്ചും അതിനിടയിലെ അനുഭവത്തെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് ജീവ.
ശിട്ടു, വരൂ നമുക്കൊരു സെല്‍ഫി എടുക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോള്‍ ഇത്രയും ആറ്റിറ്റിയൂഡ് പ്രതീക്ഷിച്ചില്ല, അത് നോക്കി നിക്കണ ഞാനുമെന്ന് പറഞ്ഞായിരുന്നു ജീവ ചിത്രങ്ങള്‍ പങ്കുവെച്ചത്.