LATESTMOBILETECH

വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബോല്‍ സുബോല്‍ ആപ്പ്

കൊച്ചി : തിരഞ്ഞെടുപ്പിനെ മനസിലാക്കാന്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ച് വിവരങ്ങളും വിശകലനങ്ങളും നല്‍കുന്നതിനും ഡെമോക്രാറ്റിക്കയുടെ ബോല്‍ സുബോള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിശ്വസനീയമായ ഡാറ്റയും മൈക്രോബ്ലോഗിംഗ് കഴിവുകളും സമന്വയിക്കുന്ന പക്ഷപാതരഹിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് ബോല്‍ സുബോല്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും തിരഞ്ഞെടുപ്പുകളിലും താല്‍പര്യമുള്ളവര്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്രദമാകും. 18 നും 40 നും ഇടയില്‍ പ്രായമുള്ള മിക്ക വോട്ടര്‍മാരും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡിജിറ്റല്‍ മീഡിയയെ ആണ് ആശ്രയിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker