LATESTNATIONAL

43 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ച് 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ചവയില്‍ ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നറിയിച്ചാണ് ആപ്പുകള്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് പബ്ജി, ടിക് ടോക് അടക്കമുള്ള മൊബൈല്‍ ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. ചൈനയുമായി സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിച്ചത്.

Related Articles

Back to top button