BREAKING NEWSKERALA

പി.ജെ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ മകന്‍ അപു ജോണ്‍ ജോസഫ് വരുന്നു

തിരുവനന്തപുരം: പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും മക്കള്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നു. ജോസഫിന്റെ പിന്‍ഗാമിയായി മകന്‍ അപു ജോണ്‍ ജോസഫ് രാഷ്ട്രീയ രംഗത്തേക്ക് കടക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. നിലവില്‍ പി ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനാണ് അപ്പു ജോണ്‍ ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകും എന്നാണ് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയിരുന്ന സീറ്റാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിന് പേരാമ്പ്ര നല്‍കാനാണ് സാധ്യത. എന്നാല്‍ ഇക്കുറി പേരാമ്പ്ര ക്ക് പകരം തിരുവമ്പാടി സീറ്റാണ് ജോസഫ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതാണ് സൂചന. തിരുവമ്പാടിയില്‍ പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം എന്നാണ് സൂചന.പേരാമ്പ്ര മണ്ഡലത്തെ ക്കാള്‍ കുടിയേറ്റ കര്‍ഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയില്‍ ആണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ജോസഫ് ഗ്രൂപ്പിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെയും ഈ മേഖലയില്‍ സ്വാധീനമുള്ള മറ്റൊരു വനിതാ നേതാവിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
കേരള കോണ്ഗ്രസ് ഗ്രൂപ്പുകളിലെല്ലാം മക്കള്‍ രാഷ്ട്രീയമുണ്ട്. തങ്ങളുടെ രാഷ്ട്രീയ പിന്‍ഗാമികളായി മക്കളെ തന്നെയാണ് പ്രധാന നേതാക്കളെല്ലാം കളത്തില്‍ ഇറക്കിയിരുന്നത്. എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം ഇല്ല എന്നതായിരുന്നു അടുത്ത കാലംവരെ ജോസഫ് ഗ്രൂപ്പിന്റെ പ്രത്യേകത. അപു ജോണ് ജോസഫ് വരുന്നതോടെ ജോസഫ് ഗ്രൂപ്പിലും മക്കള്‍ രാഷ്ട്രീയം ആവര്‍ത്തിക്കുകയാണ്.
കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി, ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ്‌കുമാര്‍,പി സി ജോര്‍ജിന്റെ മകന്‍ ഷോന്‍ ജോര്‍ജ്,കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ മക്കള്‍ രാഷ്ട്രീയത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker