BOLLYWOODENTERTAINMENT

തനിക്ക് വരുന്ന പാട്ടുകളെ ചിലര്‍ ഇടപെട്ട് വിലക്കുന്നു; ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കമെന്ന് എ ആര്‍ റഹ്മാന്‍

ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കമെന്ന് തുറന്നു പറഞ്ഞ് എ ആര്‍ റഹ്മാന്‍. തനിക്ക് വരുന്ന പാട്ടുകളെ ചിലര്‍ ഇടപെട്ട് വിലക്കുകയാണ്. തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ പരത്തി തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു.
ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നില്ല എന്ന് എ ആര്‍ റഹ്മാന്‍ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ സംഘം ചേര്‍ന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താന്‍ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാന്‍ വിശദീകരിച്ചു.

സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരയില്‍ ഒന്‍പത് പാട്ടുകള്‍ എ ആര്‍ റഹ്മാന്‍ കംബോസ് ചെയ്തിരുന്നു. തനിക്കെതിരെ സംഘടിത ശ്രമം നടക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്രയും പറഞ്ഞതായി റഹ്മാന്‍ പറയുന്നു. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് മുകേഷ് ഛബ്രയെ ചിലര്‍ വിലക്കിയതായി അദ്ദേഹം പറഞ്ഞു. പല കഥകളും അദ്ദേഹം പറഞ്ഞു. താനത് കേട്ടിരുന്നു. അപ്പോള്‍ തനിക്കൊരു കാര്യം മനസിലായി, ബോളിവുഡില്‍ എന്തുകൊണ്ടാണ് താന്‍ വളരെ കുറച്ച് പാട്ടുകള്‍ മാത്രം ചെയ്യുന്നതെന്ന്? എന്തുകൊണ്ടാണ് തന്നെ തേടി സിനിമകള്‍ വരാത്തതെന്ന്? തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കുന്നുവെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button