BREAKING NEWSKERALA

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങളില്ല, എന്റെയും കൂടി സര്‍ക്കാരാണ്: ഗവര്‍ണര്‍

പാറശ്ശാല(തിരുവനന്തപുരം): സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ഈ സര്‍ക്കാര്‍ തന്റെകൂടി സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നിയമസഭയുടെ റഗുലര്‍ സെഷന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേക സമ്മേളനത്തിന് ആവശ്യമുയര്‍ന്നപ്പോള്‍ അതിനായി എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ആരായുകയാണുണ്ടായത്. അതില്‍ തൃപ്തികരമായ രീതിയിലുള്ള വിശദീകരണം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം കൂടാന്‍ അനുമതി നല്‍കിയത് ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Back to top button