BREAKING NEWSKERALA

കാര്‍ഷിക നിയമം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം:കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളത്തെ നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് അറിയിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കൃഷി നിയമ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേര്‍ന്നു ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോ!ട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.
കൃഷി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 3 നിയമ ഭേദഗതികള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ നീക്കമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker