BREAKING NEWSKERALALATEST

ഗവര്‍ണര്‍ക്കു വായിക്കാന്‍ ‘കേന്ദ്ര വിരുദ്ധ’ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശവും ഉള്‍പ്പെടുത്തി നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പരാമര്‍ശം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും ഇടഞ്ഞതാണ്. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
അതിനിടെ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമ നിര്‍മാണം നടത്താനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമം കൊണ്ടുവരും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button