BREAKING NEWSKERALA

ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കല്‍: അരിത

കായംകുളം: തന്റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു.
അരിത പാല്‍ സൊസൈറ്റിയിലേക്കല്ല മല്‍സരിക്കുന്നതെന്ന് ഓര്‍ക്കണമെന്നായിരുന്നു ആരിഫ് വാക്കുകള്‍. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമാണ് എഎം ആരിഫ് പ്രസംഗിക്കുന്നത്. കയ്യടിയോടെ ഈ പരിഹാസം ആസ്വദിക്കുന്നവരെയും കാണാം.
വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണ് ഉയരുന്നത്. നേരത്തെ അരിതക്കെതിരെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. ഇതിന് പിന്നാലെ വീടിന് നേരേ നടന്ന ആക്രമണവും ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് എംപി തന്നെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

Related Articles

Back to top button