ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും. സേനയുടെ എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. മുങ്ങല്‍ വിദ?ഗ്ധരാണ് പ്രദേശത്തെത്തിയത്.
നദിയിലേക്ക് ഇറങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ് നിലവില്‍ ഉദ്യോ?ഗസ്ഥര്‍. വെള്ളത്തില്‍ ഇറങ്ങുന്നതിനായുള്ള റബ്ബര്‍ ട്യൂബ് ബോട്ടുകള്‍ സ്ഥലത്തില്ല. അതിനുവേണ്ട സാമ?ഗ്രികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സേനാം?ഗങ്ങള്‍.
അതേസമയം, അര്‍ജുന്‍ കുടുങ്ങിയെന്ന് കരുതുന്ന ലോറി നദിയിലേക്ക് ഒലിച്ചുപോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. 45 ടണ്ണോളം ഭാരമുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇത് നദിയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും അതിധം ദൂരത്തേക്ക് ഒലിച്ചുപോകാനാകില്ലെന്നാണ് വിദ?ഗ്ധാഭിപ്രായം. നദിയുടെ നൂറ് മീറ്റര്‍ പരിസരത്ത് നാവികസേനാ അം?ഗങ്ങള്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ സ്ഥിരീകരണമായത്.
തുടര്‍ന്ന്, ജി.പി.എസ് ട്രാക്ക് ചെയ്ത സ്ഥലത്തെ മണ്ണ് മാറ്റി ഇപ്പോള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ, ജി.പി.എസ് ട്രാക്ക് ചെയ്ത് അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഭാരത് ബെന്‍സിലെ എന്‍ജിനിയര്‍മാരോട് സംസാരിച്ചതിന് ശേഷമാണ് ട്രാക്കിങ് വിവരങ്ങള്‍ കൈമാറിയത്.
94 Less than a minute