BREAKING NEWSLATESTNATIONAL

ചൈന കരുതി ഇരുന്നോളൂ, ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസൈന്യവും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകള്‍ കാരണമാണെന്ന് റാവത്ത് വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയെങ്കിലും സൈനിക നടപടിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ബിപിന്‍ റാവത്ത് വിസമ്മതിച്ചു.
കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി തവണ സൈനിക, നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ലഡാക്കിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യചൈന അതിര്‍ത്തിയില്‍ ഏപ്രില്‍ മാസത്തിലുണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കാന്‍ ചൈന തയ്യാറാകണമെന്ന ആവശ്യം കഴിഞ്ഞ ആഴ്ചയിലെ നയതന്ത്ര ചര്‍ച്ചയിലും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു.

Related Articles

Back to top button