LATESTNATIONAL

അര്‍ണബ് ജയിലില്‍ തന്നെ, ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ബോംബൈ ഹൈക്കോടതി നിര്‍ദേശം

മുംബൈ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി.
വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവില്‍ ഇല്ലെന്നും ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് തന്നെ അര്‍ണബ് ജാമ്യപേക്ഷ അലിബാഗ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker