കൊച്ചി : 4 സെന്റ് ഭൂമി പോക്കുവരവു ചെയ്യാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ എളംകുളം വില്ലേജ് ഓഫിസര്‍ സജേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6ന് ആണു സംഭവം. പരാതിക്കാരന് നല്കിയ വിവരമനുസരിച്ചെത്തിയ വിജിലന്‍സ് സംഘം സജേഷിനെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ സിഐമാരായ ആര്.മധു, മനു, എസ്ഐമാരായ സണ്ണി, അന്‍സാര്‍, ജയപ്രകാശ്, മാര്ട്ടിന്, സിപിഒ നിസാര്‍ എന്നിവരടങ്ങിയ സംഘമാണു വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്തത്.