LATESTVAYANADU

കുഴല്‍പ്പണം കവര്‍ച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

കല്‍പ്പറ്റ: കുഴല്‍പ്പണം കവര്‍ച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. കഴിഞ്ഞ 13ന് മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പാതിരിപ്പാലത്ത് മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ ദേശീയപാതയില്‍ മിനി ലോറി ക്കൊണ്ട് റോഡിന് കുറുകെ ഇട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ കുഴല്‍പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയായ നൊട്ടപ്പള്ളി വീട്ടില്‍ ചന്ദ്രന്‍ മകന്‍ സിനീഷിനെ (32)ആണ് അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. . കവര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിച്ച KL.17.G.3199 നമ്പര്‍ ടെമ്പോ ട്രാവലറിന്റെ ഉടമയാണ് പ്രതി. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മറ്റ് വാഹനങ്ങള്‍ ഉടന്‍ തന്നെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button