LATESTVAYANADU

കുഴല്‍പ്പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍

കല്‍പ്പറ്റ: ദേശീയ പാതയിലെ കുഴല്‍പ്പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍ .
എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിയായ മുലംകുടിയില്‍ വീട്ടില്‍ അജീഷ്.എം.ജെ.(35) എന്ന പ്രതിയെ തൃശ്ശൂരിലെ മുരിങ്ങൂരില്‍ വെച്ചു അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം മീനങ്ങാടി സ്റ്റേഷനില്‍ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തി.
മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പാതിരിപ്പലത്ത് ദേശീയപാതയില്‍ വെച്ച് ജനുവരി 13ന് രാവിലെ മെസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ മിനിലോറിക്കൊണ്ട് റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ കുഴല്‍പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ടാം പ്രതിയാണ് . . കവര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിച്ച് KL.40.D.8979 നമ്പര്‍ കാര്‍ ഓടിച്ചിരുന്നത് ഈ പ്രതിയാണ്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷ് , എസ്.സിപി.ഒ ഫിനു. സി.പി.ഒ മാരായ ഉനൈസ്,ഷെബീര്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker