BREAKING NEWSKERALALATEST

പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ആലപ്പുഴ: പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ജിനു മോന്‍ ആണ് അറസ്റ്റിലായത്. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു ആര്‍ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് കണ്ടെത്തിയ എട്ട് പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന ഒന്‍പത് പേരടക്കം ഇരുപത്തഞ്ച് പേര്‍ക്കെതിരെയാണ് കേസ്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker