മലപ്പുറം: വാടക കോര്‍ട്ടേഴ്സിലെ പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി അറസ്റ്റില്‍. 34 കാരനായ അസം സ്വദേശി അമല്‍ ബര്‍മനെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കിഴിശ്ശേരിയില്‍ ഇയാള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേര്‍സ് പരിസരത്താണ് മല്ലികച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി കൃഷി ചെയ്ത് വന്നിരുന്നത്.രണ്ട് വഷത്തോളമായി കിഴിശ്ശേരിയിലെ വാടക കോര്‍ട്ടേഴ്സില്‍ താമസിച്ച് വരികയാരുന്നു ഇയാള്‍. ചെങ്കല്‍ ക്വാറികളില്‍ ജോലിക്കാരനാണ് അമല്‍ ബര്‍മനാ. ഇതിന്റെ മറവില്‍ ഇയാള്‍ ലഹരി വില്‍പ്പനയും ചെയ്ത് വന്നിരുന്നു. നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാള്‍ പരിപാലിച്ച് വന്നിരുന്നത്.