കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ച് പെണ്‍കുട്ടികളെ വിളിച്ചു വരുത്തി പണം തട്ടുന്ന കേസില്‍ ദമ്പതികള്‍ പോലീസ് പിടിയിലായി. ഇവര്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘത്തിലെ പ്രമുഖരാണ്.
ഒട്ടേറെ പെണ്‍കുട്ടികളെ പ്രമുഖര്‍ക്ക് കാഴ്ചവയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവര്‍. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാകു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സ്വദേശിനി ആതിരപ്രസാദ്, ഉടുമ്പന്‍ചോല സ്വദേശി ഗോകുല്‍, എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവരുടെ കൂട്ടുപ്രതിയായ അമ്പാടി ഒളിവിലാണ്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഓണ്‍ലൈന്‍ മുഖേനെ ആവശ്യകാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതായിരുന്നു ഇവരുടെ പതിവ് രീതി. യുവതികളുടെ പരാതിയെ തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
കാറില്‍ വിളിച്ചു കയറ്റി പണവും, സ്വര്‍ണാഭരണങ്ങളും ഭീഷണിപ്പെടുത്തി തട്ടിയെടുത്തന്നായിരുന്നു പെണ്‍കുട്ടികളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഥയുടെ ചുരുളഴിയുന്നത്. ഒട്ടേറെ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ അകപെട്ടിട്ടുണ്ടന്നാണ് സൂചന.
ഓണ്‍ലൈനില്‍ കണ്ടു വിളിക്കുന്ന ആവശ്യകാര്‍ക്ക് വാട്ട്സ് ആപ്പ് മുഖേനെ ചിത്രം അയച്ചുകൊടുക്കുകയും റേറ്റ് പറഞ്ഞ് ഉറപ്പിച്ച് പെണ്‍കുട്ടികളെ നല്കുന്നതുമായിരുന്നു ഇവരുടെ രീതി