KERALALATEST

മക്കളെ ഉപേക്ഷിച്ച് 26 കാരനായ കാമുകനൊപ്പം പോയ 44കാരി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് ഡ്രൈവറായ കാമുകനൊപ്പം നാടുവിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയെയാണ് തമിഴ്‌നാട് അതിര്‍ത്തിയായ ഗോപാലപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
44 വയസ്സുള്ള സ്ത്രീ 26 കാരനായ കാമുകനൊപ്പം 2020 ഫെബ്രുവരിയിലാണ് നാടുവിട്ടത്. അയല്‍വാസിയായ കാമുകനൊപ്പം ഇവര്‍ തമിഴ്‌നാട് ഏര്‍വാടിയിലായിരുന്നു താമസിച്ചു വന്നത്. ഇതിനിടെ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതോടെ രണ്ടു പേരും പാലക്കാടിന്റെ അതിര്‍ത്തിയായ ഗോപാലപുരത്തേയ്ക്ക് താമസം മാറ്റി. ഇവിടെ നിന്നുമാണ് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു മക്കളുള്ള സ്ത്രീയുടെ രണ്ടു മക്കള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മക്കള്‍ക്ക് സംരക്ഷണം നല്‍കാതെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തത്.
ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിര്‍ത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ,സീനിയര്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസിദ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Related Articles

Back to top button