KERALALATEST

മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരായത്.
സെക്രട്ടേറിയറ്റിന് സമീപം അരുണ്‍ എടുത്തുനല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്‌ളാറ്റ് എടുത്തുനല്‍കാന്‍ സഹായം നല്‍കിയതെന്നാണ് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്താനും അരുണിന് കേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുക.

Related Articles

Back to top button