LATESTNATIONAL

സംഘപരിവാറിന് അനിഷ്ടം; അരുന്ധതി റോയ്‌യുടെ പുസ്തകം സിലബസില്‍നിന്ന് പിന്‍വലിച്ചു

ചെന്നൈ: സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് അരുന്ധതി റോയ്‌യുടെ പുസ്തകം സിലബസില്‍നിന്ന് പിന്‍വലിച്ച് തിരുനെല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനഗര്‍ സര്‍വകലാശാല. ‘വാക്കിങ് വിത്ത് കോമ്രേഡ്‌സ്’ എന്ന പുസ്തകത്തിനാണ് വിലക്ക്.ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം സിലബസില്‍ പാഠ്യവിഷയമായി പുസ്തകം ഉള്‍പ്പെടുത്തിയിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിങ് വിത്ത് കോമ്രേഡ്‌സ്’.എ.ബി.വി.പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ കെ. പിച്ചുമണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാന്‍ഡ്: എസ്സെയ്‌സ് ഓണ്‍ നേച്ചര്‍’ നിലബസില്‍ ഉള്‍പ്പെടുത്തും.’2017 മുതലാണ് ‘വാക്കിങ് വിത്ത് കോമ്രേഡ്‌സ്’ സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഒരാഴ്ചമുമ്പ് അരുന്ധതി റോയ് പുസ്തകത്തില്‍ മാവോവാദികളെ മഹത്വവല്‍ക്കരിക്കുവെന്ന് എഴുതി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സമിതി രൂപീകരിച്ച് ചര്‍ച്ച നടത്തിയ ശേഷം പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചു’ വൈസ് ചാന്‍സലര്‍ കെ. പിച്ചുമണി പറഞ്ഞു.

Related Articles

Back to top button