തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയില്‍ പാര്‍ട്ടി വോട്ടുകള്‍ കുറച്ചതായാണ് വിമര്‍ശനം. ഇങ്ങനെ പോയാല്‍ തിരുവനന്തപുരം കോര്പറേഷന് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമര്‍ശനമുണ്ടായി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വളര്‍ച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ വോട്ട് വിഹിതം വര്‍ധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളര്‍ച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
1,092 Less than a minute