തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ പാര്‍ട്ടി ഒരു അവസരം കൂടി നല്‍കും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയുടെ ഇടപെടല്‍. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതെന്ന വിമര്‍ശനവും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്.
കോര്‍പറേഷന്‍ ഭരണവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടും മേയര്‍ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റവും അതിനിശിത വിമര്‍ശനത്തിന് വിധേയമായി. കെഎസ്ആര്‍ടിസി മേയര്‍ വിവാദത്തില്‍ ബസ്സിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം തുറന്നടിച്ചു. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമര്‍ശനം. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും മൂലം അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി ഇടപെടല്‍. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തല്‍ കൂടി ഉണ്ടായതിനെ തുടര്‍ന്നാണ് ഒരവസരം കൂടി നല്‍കുന്നത്. കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കും
1,113 Less than a minute