BREAKING NEWS

21 കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം : തിരുവനന്തപുരം മേയറായി 21 കാരി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്.ചുമതല ഏല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകും ആര്യ.
ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവില്‍ ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.
യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയില്‍ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Back to top button