സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയും അവതാരകയുമാണ് ആര്യ. താരത്തെ പോലെ തന്നെ മകള്‍ റോയയുടെ വിശേഷങ്ങളും ആരാധകര്‍ക്ക് അറിയാന്‍ ആകാംഷയാണ്. നടി അര്‍ച്ചന സുശീലന്റെ സഹോദരന് ആയ രോഹിത് സുശീലന് ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും റോയയ്ക്ക് തന്റെ അച്ഛനൊപ്പം കഴിയാനുള്ള അവസരം പലപ്പോഴും ആര്യ നല്‍കാറുണ്ട്. അച്ഛനായ രോഹിതിന്റെ വീട്ടിലാണു ഇപ്പോള്‍ താരപുത്രി. മകള്‍ക്കൊപ്പം പൊന്മുടി യാത്ര നടത്തിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് രോഹിത്. അച്ഛനൊപ്പമുള്ള യാത്ര ആഘോഷിക്കുന്ന റോയയൊണ് ചിത്രങ്ങളില്‍ കാണുന്നത്.