BREAKING NEWSKERALA

പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്ത ആശയുടെ മരണത്തില്‍ അന്വേഷണം സിപിഎം തന്നെ, പോലീസിന് അനക്കമില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ പ്രാദേശിക നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സിപിഎം ഏരിയ കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിട്ടും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പാറശ്ശാല പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
നെയ്യാറ്റിന്‍കരയിലെ ആശാ വര്‍ക്കറും സിപിഎം പ്രവര്‍ത്തകയുമായിരുന്ന ആശ കഴിഞ്ഞമാസം 10നായിരുന്നു പാര്‍ട്ടി ഓഫീസിനു വേണ്ടി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അലത്തറക്കല്‍ ജോയ്, കൊറ്റാമം രാജന്‍ എന്നിവരുടെ നിരന്തരമായ ചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു ആശയുടെ ആത്മഹത്യ കുറിപ്പ്.
പ്രദാശിക നേതാക്കളായ ശാന്തന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പരാതിയുമായി ആശയുടെ കുടുംബവും രംഗത്തെത്തിയികുന്നു. ഈ നാല് പേര്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ മൂന്നഗ സമിതിയുടെ അന്വേഷണം. അന്വേഷണത്തില്‍ ഇവരുടെ പങ്ക് തെളിഞ്ഞാല്‍ നാല് പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പാറശ്ശാല ഏര്യാ കമ്മറ്റി അറിയിച്ചു.
ശാന്തന്‍ ഏരിയാ കമ്മറ്റി അംഗവും മറ്റുള്ള മൂന്നുപേര്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളുമാണ്. എന്നാല്‍ സംഭവം നടന്ന് ഒരു മാസമാകുമ്പോഴും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആശയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നാണ് പാറശാല പൊലീസിന്റെ നിലപാട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker