സത്താറ: നാടക കലാകാരിയും സിനിമാതാരവും ആയിരുന്ന ആശാലത വാബ്ഗനോക്കര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗോവയില്‍ ജനിച്ച ആശാലത ധാരാളം ഹിന്ദി, മറാത്തി സിനിമകളിലും മഹാഭാരതം ടി വി സീരിയലിലും അഭിനയിച്ചിട്ടുണ്ട് മറാത്തി നാടകമായ മത്സ്യഗന്ധ അവരുടെ കരിയറിലെ ഒരു മൈല്‍സ്റ്റോണ്‍ ആയിരുന്നു. സത്താറയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ബാധിച്ച ആശാലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 76 വയസായിരുന്നു.