SPORTSFOOTBALL

2022 വനിതാ ഏഷ്യന്‍ കപ്പ് തീയതി പ്രഖ്യാപിച്ചു

മുംബൈ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022ലെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ നടക്കും ഇത്തവണ 12 ടീമുകള്‍ പങ്കെടുക്കും. ഇതുവരെ എട്ടു ടീമുകള്‍ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത്.ഫെബ്രുവരി 6നാണ് ഫൈനല്‍.
12 ടീമുകള്‍ മൂന്ന് ഗ്രൂപ്പുകളില്‍ ആയാകും പരസ്പരം ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളും ഒപ്പം രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.
മൊത്തം . 25 മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ ആകെ നടക്കും. സെമിയില്‍ എത്തുന്ന നാലു ടീമുകള്‍ അടുത്ത വനിതാ ലോകകപ്പിന് യോഗ്യത നേടും. മുംബൈ ഉള്‍പ്പെടെ മൂന്ന് നഗരങ്ങള്‍ ആകും ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുക. അഹമ്മദബാദിലെ ട്രാന്‍സ് സ്‌റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടില്‍ സ്‌റ്റേഡിയം, ഗോവയിലെ ഫത്തോര്‍ഡ സ്‌റ്റേഡിയം എന്നിവയാകും ടൂര്‍ണമെന്റിന് വേദിയാവുക. ആദ്യ റാങ്കുകാരായ ജപ്പാന്‍,ഓസ്‌ട്രേലിയ, ചൈന എന്നീ ടീമുകളോടോപ്പം ആതിഥേയര് എന്ന നിലയില്‍ ഇന്ത്യയും യോഗ്യത നേടിയട്ടുണ്ട്.

Related Articles

Back to top button