LATESTNATIONAL

ഈ നാട്ടിലെ സ്ത്രീകള്‍ ഇത്രയ്ക്ക് ”കുടി”യാണോ? മറുനാട്ടിലൊന്നുമല്ല നമ്മുടെ നാട്ടില്‍ തന്നെയാണ് സംഭവം

രാജ്യത്ത് ഏറ്റവും അധികം മദ്യം വാങ്ങുന്നത് ആസമിലെ സ്ത്രീകളാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്. 201920 വര്‍ഷത്തെ കണക്കാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
അസമിലെ 15-49 വയസിനിടയിലുള്ള 26.3% സ്ത്രീകള്‍ മദ്യ ഉപഭോക്താക്കളാണ്. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം രാജ്യത്ത് ആകെ 1.2% സ്ത്രീകള്‍ മാത്രമാണ് മദ്യം വാങ്ങുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു.
അതേസമയം അസമിലെ 44.8% സ്ത്രീകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യപിക്കുന്നവരാണ്. ദേശീയ ശരാശരിയുടെ 35% ആണിത്. കൂടാതെ അസമിലെ 51.9% പുരുഷന്മാര്‍ ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുന്നവരാണ്. പാന്‍ഇന്ത്യയുടെ കണക്ക് പ്രകാരം ഇത് ദേശീയ ശരാശരിയുടെ 40.7% ആണ്.
അസമിലെ 1549 വയസിനിടയില്‍ പ്രായമുള്ള 17.7% സ്ത്രീകളും 60% പുരുഷന്മാരും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
അസമിനു പിന്നാലെ ഏറ്റവും മദ്യത്തിന് അധികം സ്ത്രീ ഉപഭോക്താക്കളുള്ള സംസ്ഥാനം മേഘാലയയാണ്. ഇവിടുത്തെ 8.7% സ്ത്രീകളാണ് മദ്യം വാങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും കണക്ക് 10% ല്‍ താഴെയാണ്.
അതേസമയം, 200506ല്‍ നാഷ്ണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ4 ന്റെ കണക്ക് പ്രകാരം അസമിലെ 7.5% സ്ത്രീകളായിരുന്നു ഉപഭോക്താക്കള്‍. 1549 വയസിനിടയിലുള്ളവരിലാണ് സര്‍വ്വേ നടത്തിയത്. അഞ്ച് സംസ്ഥാനങ്ങള്‍ ആസമിനേക്കാള്‍ മുന്നിലായിരുന്നു.
അരുണാചല്‍ പ്രദേശ്33.6%, സിക്കിം19.1%, ചണ്ഡീഗഢ്11.4%, ഝാര്‍ഗണ്ഡ്9.9%, തൃപുര9.6% എന്നിങ്ങനെയായിരുന്നു കണക്കുകള്‍.
1549 വയസിനിടയിലുള്ള 35.6% പുരുഷന്മാരാണ് അസമില്‍ മദ്യം ഉപയോഗിക്കുന്നത്. ദേശീയ ശരാശരിയുടെ 29.2% ആണിത്. അരുണാചല്‍ പ്രദേശില്‍ മദ്യം ഉപയോഗിക്കുന്ന ശരാശരി പുരുഷന്മാര്‍ 59% ആണ്.

Related Articles

Back to top button