KERALALATEST

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഗുരുതരവീഴ്ച; കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നല്‍കി

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍ വെച്ച് മാത്രം മനസ്സിലായത്.  മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related Articles

Back to top button