പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ വായില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ആനക്കട്ടിയ്ക്ക് സമീപം തൂവ്വയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. പരിക്കേറ്റത് തമിഴ്നാട്ടില്‍ നിന്നാണെന്ന് വനം വകുപ്പ് പറഞ്ഞു. ആനയുടെ കീഴ്ത്താടിയില്‍ നീരുവന്നതിനാല്‍ ഭക്ഷണം കഴിയ്ക്കാനാവുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് ആന ഉള്ളത്. തമിഴ് നാട് വനംവകുപ്പ് രണ്ട് ദിവസം മുന്‍പ് ഈ ആനയെ നിരീക്ഷിച്ചിരുന്നു. പരിക്ക് വളരെ ഗുരുതരമുള്ളതാണ്. അപകട കാരണം വ്യക്തമല്ലെന്നും തമി്നാട് വനം വകുപ്പ് പറഞ്ഞു.