AUTOFOUR WHEELER

ഔഡി ക്യു2വും ഇന്ത്യയിലേയ്ക്ക്, ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പ്രശസ്ത ഓള്‍റൗണ്ടര്‍ മോഡലായ ക്യു2വും ഇന്ത്യയിലെത്തുന്നു. റോഡില്ലാത്ത സ്ഥലങ്ങളിലെ സാഹസികതയ്ക്കും നഗരങ്ങളിലെ ദൈനംദിന ്രൈഡവിംഗിനും ഒരുപോലെ ഇണങ്ങുന്ന ക്യു2 മുന്നേറ്റക്കാരായ പുതുതലമുറയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 2 ലക്ഷം രൂപ നല്‍കി www.audi.in എന്ന വെബ്‌സൈറ്റിലൂടെയോ രാജ്യത്തെമ്പാടുമുള്ള ഡീലര്‍മാരിലൂടെയോ ക്യു2 ഇപ്പോള്‍ ബുക്കു ചെയ്യാം. ഈ വര്‍ഷം ഔഡി ഇന്ത്യ വിപണിയിലിറക്കുന്നന്ന അഞ്ചാമത്തെ മോഡലാണിതെന്ന സവിശേഷതയുമുണ്ട്. 2 ലിറ്റര്‍ ടിഎഫ്എസ്‌ഐ ക്വാട്ട്രോ എന്‍ജിന്റെ പിന്‍ബലമുള്ള ക്യു2വിന് 100 കിമീ വേഗത കൈവരിക്കാന്‍ 6.5 സെക്കന്‍ഡ് മതി.
പീസ് ഓഫ് മൈന്‍ഡ് എന്നു പേരിട്ടിരിക്കുന്ന, 5 വര്‍ഷ സര്‍വീസ് പാക്കേജ്, 2+3 എക്സ്റ്റന്‍ഡഡ് വാറന്റി, 2+3 റോഡ് സൈഡ് സേവനം എന്നിവയുള്‍പ്പെടുന്ന സവിശേഷ ആനുകൂല്യത്തോടെയാണ് ക്യു2വിന്റെ ഇന്ത്യന്‍ പ്രവേശം. ഒരു വര്‍ഷത്തിനുള്ളില്‍ ഔഡി ഇന്ത്യയില്‍ നടത്തുന്ന അഞ്ചാമത്തെ ലോഞ്ചായ ഔഡി ക്യു2 ഔഡിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ പുതിയൊരു വിഭാഗത്തിലേയ്ക്കുള്ള പ്രവേശനം കൂടിയാണെന്ന് ഔഡി ഇന്ത്യാ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. വന്‍വിജയമായ ക്യു കുടുംബത്തിലെ പുത്തന്‍താരമാണ് ക്യു2. ഔഡി കുടുംബത്തില്‍ ചേരാന്‍ മുന്‍കൂട്ടി എത്തുന്ന പുതുതലമുറക്കാരെ സംബന്ധിച്ചിടത്തോളം ക്യു2വിന്റെ പെര്‍ഫോമന്‍സ് മികവുറ്റതാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ഭീഷണിക്കിടയിലും 2020 വര്‍ഷം ഔഡി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവേശഭരിതമാണെന്നും ധില്ലന്‍ കൂട്ടിച്ചേര്‍ത്തു. ഔഡി ക്യു8, ഔഡി എ8, ഔഡി ആര്‍എസ് 7, ഔഡി ആര്‍എസ് ക്യു8 എന്നീ ഔഡി മോഡലുകളാണ് ഈ വര്‍ഷം വിപണിയിലെത്തിയത്.

Related Articles

Back to top button