KERALALATEST

ആയുര്‍വേദ ആശുപത്രിയില്‍ പീഡനശ്രമം; പള്ളിവികാരി അറസ്റ്റില്‍

ഇടുക്കി: ഇടുക്കി അടിമാലിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികന്റെ അറസ്റ്റ്. കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് വൈദികന്‍. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button